തിരുവനന്തപുരം: പാലോട് െഎ.എം.എയുടെ ആശുപത്രി മാലിന്യപ്ലാന്റുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്ലാന്റിന് നേരത്തെ അനുമതി നല്‍കിയതാണ്. ആശുപത്രി മാലിന്യം സംസ്കരിക്കാന്‍ മറ്റ് വഴികളില്ല. വനംമന്ത്രി കൂടി പെങ്കടുത്ത യോഗത്തിലാണ് പ്ലാന്റിന് അനുമതി നല്‍കിയതെന്നും ശൈലജ പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്ന പാലോട് തിരുവനന്തപുരം ജില്ലാ കളകട്ര് ബുധനാഴ്ച സന്ദര്‍ശനം നടത്തും.
പരിസ്ഥിതി സംഘടനകളും പ്ലാന്റിനെതിരെ ശക്തമായി രംഗത്തുണ്ട്. അതേ സമയം, െഎ.എം.എയുടെ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. പരിസ്ഥിതി ലോല പ്രദേശത്തിനടുത്ത് പ്ലാന്റിന് അനുമതി നല്‍കരുതെന്നാണ് വനംവകുപ്പിെന്റ നിലപാട്. പ്രദേശവാസികളുമായി പരിസ്ഥിതി സംഘടനകളുമായും കളക്ടര്‍ പ്ലാന്റിനെ സംബന്ധിച്ച് ചര്‍ച്ച നടത്തും. ഇതിന് ശേഷം മാത്രമേ പ്ലാന്റിന് അന്തിമ അനുമതി നല്കു എന്നു കളക്ടര്‍ വ്യക്തമാക്കി.
Post Your Comments