കൊയിലാണ്ടി: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ പഞ്ചായത്തംഗത്തിന്റെ പേരില്‍ കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
നടുവത്തൂരിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനത്തിനിരയാക്കിയെന്നാണ് കേസ്. പഞ്ചായത്ത് അംഗത്തിനെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തതെന്നു പൊലീസ് പറഞ്ഞു. അംഗം ഒളിവിലാണെന്നു പൊലീസ് അറിയിച്ചു. 16 വയസുള്ള ഭിന്നശേഷിക്കാരനായ കുട്ടിയെ ഒരു മാസം മുമ്പ് മിനീഷ് പീഡിപ്പിച്ചുവെന്നാണ് കേസ്.
കേസിലെ പ്രതി മിനീഷ് കീഴരിയൂര്‍ പഞ്ചായത്ത് അംഗവും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമാണ്. കീഴരിയൂര്‍ പഞ്ചായത്ത് ഏഴാംവാര്‍ഡംഗം കോഴിപ്പുറത്ത് മീത്തല്‍ മിനീഷിന്റെ പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇതേ കുട്ടിയുടെ പരാതിയില്‍ തരുളേരി മീത്തല്‍ കരുണനെ കഴിഞ്ഞ ദിവസം കൊയിലാണ്ടി പൊലീസ് അറസ്റ്റുചെയ്തിരുന്നു.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് മിനീഷ് പീഡിപ്പിച്ചതെന്ന് കുട്ടി കൊയിലാണ്ടി പൊലീസിന് മൊഴി നല്‍കി. ഇതേ കുട്ടിയെ പീഡിച്ചിച്ച കേസില്‍ കുന്നോത്ത്മുക്ക് സ്വദേശി കരുണനെ അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് മൊഴിയെടുത്ത പൊലീസിനോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും കുട്ടി മിനീഷിന്റെ പേര് പറയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസ് എടുത്തത്.
Post Your Comments