ഹൂസ്റ്റണ്‍: മയക്കുമരുന്ന് തേടിയെത്തിയ പോലീസ് കണ്ടത് ക്ളോസെറ്റില്‍ താമസിക്കുന്ന നാലു വയസ്സുകാരനെ. ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഇതിനുള്ളിലാണ് കുട്ടി ചിലവഴിക്കുന്നത്. എലികളും പാറ്റകളുമാണ് ഈ കുട്ടിയെ തേടി എത്തുന്നത്. കുട്ടി മയക്കുമരുന്നിന് അടിമയാണെന്നാണ് കണ്ടെത്തൽ.
തുടർന്ന് കുട്ടിയെ ശിശുസംരക്ഷണ വിഭാഗത്തിലേക്ക് മാറ്റി. മാത്രമല്ല മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 20 നായിരുന്നു മയക്കുമരുന്ന് നിര്‍മ്മിക്കുന്നതായും വില്‍ക്കുന്നതായും വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയെ കണ്ടെത്തിയ വീട്ടില്‍ പരിശോധന നടത്തിയത്. കുട്ടി പോലീസിനോട് ക്ളോസെറ്റിന് പുറത്തിറങ്ങാന്‍ തന്നെ അനുവദിക്കില്ല എന്നും താന്‍ ഇതില്‍ തന്നെയാണ് താമസിക്കുന്നതെന്നും പറഞ്ഞിട്ടുണ്ട്.
ഹൂസ്റ്റണിലെ ഹഡ്സണ്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ക്ളോസറ്റിനുള്ളില്‍ പയ്യനെ പതിവായി സന്ദര്‍ശിക്കാന്‍ എലികളും പാറ്റകളും എത്താറുണ്ടെന്നും പറയുന്നു. എന്നാല്‍ വീടിനുള്ളില്‍ മുതിര്‍ന്ന ആരും തന്നെ പയ്യനെ വീട്ടില്‍ കണ്ടെത്തിയ സമയത്ത് ഉണ്ടായിരുന്നില്ല. ശക്തമായ ശിക്ഷ നേരിടേണ്ടി വരുമെന്ന ഭീതിയാണ് ക്ളോസെറ്റില്‍ നിന്നും പുറത്തിറങ്ങാന്‍ ഭയപ്പെടുത്തുന്നത്. ഉയരമുള്ള ഫ്രിഡ്ജിന് മുകളില്‍ കൊണ്ടിരുത്തുകയാണ് പയ്യന് നല്‍കാറുള്ള ശിക്ഷയെന്നും വീഴുമോ എന്ന ഭയമാണെന്നും കുട്ടി വ്യക്തമാക്കി.
Post Your Comments