ThiruvananthapuramLatest NewsKeralaNattuvarthaNews

അമ്മക്കൊപ്പം റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് നാല് വയസുകാരൻ മരിച്ചു

ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിക്ക് കോവളം-മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപം അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കവെയാണ് അപകടം നടന്നത്. ചീറിപ്പാഞ്ഞെത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചിടുകയായിരുന്നു.

Read Also : കർണാടകയിൽ ബിജെപിക്ക് അധികാര തുടർച്ചയെന്ന് സർവ്വേ ഫലം: യെദ്യൂരപ്പ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിപക്ഷ അഭിപ്രായം

അപകടത്തില്‍ അമ്മയ്ക്ക് പരിക്കേറ്റിട്ടില്ല. അപകടത്തിന് ശേഷം ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി. ശേഷമാണ് നാടിനെ വേദനയിലാഴ്ത്തിയ അപകടം നടന്നത്. അമ്മയ്ക്കൊപ്പം കടയിൽ പോയി സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങാൻ ബൈപാസ് മുറിച്ചു കടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തു നിന്നു അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കുട്ടിയെ ഇടിച്ചു തെറിപ്പിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്തു നിന്നും അപകടത്തിനിടയാക്കിയ ബൈക്കിന്‍റേതെന്ന് കരുതുന്ന ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാഹനം കണ്ടെത്താൻ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധന ആരംഭിച്ചു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാന്‍റെ സഹോദരൻ യശ്വന്ത്. കോവളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button