മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിൽ സാമുദായിക സംഘർഷം. സംഭവത്തിൽ ഒരാൾ മരിച്ചു. ദളിത്-മാറാത്ത വിഭാഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. നൂറിലധികം വാഹനങ്ങളാണ് ആക്രമണത്തിൽ തകർത്തത്. മരിച്ചയാളുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം കാരണം നഗരത്തിലെ വിവധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നാളെ മഹാരാഷ്ട്രയില്‍ ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ആക്രമികൾ അഴിഞ്ഞാടിയതിനെ തുടർന്ന് റോഡ്, റെയില്‍വേ ഗതാഗതം തടസപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചു.
Post Your Comments