Latest NewsIndiaNews

പി ചിദംബരത്തിനെതിരെയുള്ള ആദായനികുതി നോട്ടീസുകൾ റദ്ദാക്കി

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പുറപ്പെടുവിച്ച ആദായനികുതി നോട്ടീസുകൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2009-10 വര്‍ഷത്തെ നോട്ടീസുകളും കഴിഞ്ഞ നവംബറില്‍ കോടതി റദ്ദാക്കിയിരുന്നു.

ചിദംബരവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ടി. എസ്. ശിവനഗമമാണ് ഉത്തരവിട്ടത്. ഇതിനു പിന്നില്‍ നടന്ന നടപടികള്‍ എല്ലാം നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button