ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ചിദംബരത്തിന് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിന്‍റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം കോടതി തള്ളിയത്. ചിദംബരത്തിനെതിരായ രേഖകള്‍ പരിശോധിക്കാതെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്.
ALSO READ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍
തനിക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൈവശം തെളിവുകളില്ലെന്ന് ചിദംബരം വാദിച്ചു. കണക്കില്‍പ്പെടാത്ത ബാങ്ക് നിക്ഷേപമോ സ്വത്തുക്കളോ തനിക്കില്ല. കൃത്യമായി നികുതി അടക്കുന്നുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
അതേസമയം, സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസില്‍ ചിദംബരത്തെ തിഹാര്‍ ജയിലേക്ക് അയക്കുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ചിദംബരത്തിനെതിരെ സിബിഐ നല്കിയ തെളിവുകള്‍ പരിശോധിച്ചാകും ഇക്കാര്യത്തിലെ സുപ്രീംകോടതി തീരുമാനം.
Post Your Comments