കോട്ടയം: എറണാകുളത്തെ ഒരു വൈദീകൻ തന്നെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മയായ യുവതി. യാക്കോബായ സഭയിലെ എറണാകുളം ജില്ലയിലെ പിറവം മേഖലയിലെ ഒരു സിംഹാസ പള്ളി വികാരിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഫോട്ടോകളും മറ്റും പ്രചരിച്ചതോടെ സഭാ നേത്യത്വം ഇടപെട്ട് വൈദീകനെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പള്ളിചുമതലയില്‍ നിന്ന് പരിപൂര്‍ണ്ണമായും ഒഴിവാക്കി.
10ലക്ഷം രൂപ ചൂഷണം ചെയ്തതായും വര്‍ഷങ്ങളായി തന്നെ ലൈംഗികമായി ഉപയോഗിച്ചതായും പിറവം സ്വദേശിയായ യുവതി സഭാ നേത്യത്വത്തിനു പരാതി നൽകി. വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന യുവതിയുമായി ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട വൈദീകൻ നേരിട്ട് കണ്ടപ്പോഴെടുത്ത ഒരു സെൽഫി ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തു എന്നാണ് പരാതി. നേരീയ പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്ന യുവതി വൈദീകനോട് പ്രശ്നങ്ങള്‍ പങ്കുവെക്കുകയും അത് മുതലെടുത്തു ഇദ്ദേഹം യുവതിയുമായി കൂടുതൽ അടുക്കുകയുമായിരുന്നു.
കുട്ടിയുടെ അഡ്മിഷനായി നാട്ടിലെത്തിയ യുവതിയുമൊന്നിച്ചുള്ള ഫോട്ടോ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ഇയാൾ ലൈംഗീകമായി ഉപയോഗിച്ചത്. യുവതിയോട് വാങ്ങിയ 10 ലക്ഷം രൂപ വൈദീകന്റെ ഭാര്യയുടെ വിദേശ ജോലിക്കായി ആയിരുന്നു. ഇപ്പോൾ വൈദീകനും ഭാര്യയും പൈസ വാങ്ങിയതിന് എന്താണ് രേഖ എന്നാണ് ചോദിക്കുന്നത്. 2017 ജൂണ്‍ മാസത്തോടെ അസുഖ സംബന്ധമായി യുവതി ജോലി താല്‍ക്കാലികമായി അവസാനിപ്പിച്ച് വീട്ടില്‍ എത്തി.
യുവതിയും മക്കളും മാത്രം താമസിക്കുന്ന വാടക വീട്ടില്‍ വൈദീകന്‍ പതിവ് സന്ദര്‍ശകനായി മാറിയിരുന്നു. തുടർന്ന് ഈ കഴിഞ്ഞ നവംബറിൽ ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു. ഇതോടെ മെത്രാനെ കാറാണ് യുവതിയെ ഇയാൾ നിർബൺഹിച്ചു. യുവതി പോകാൻ കൂട്ടാക്കാതിരുന്നതോടെ മെത്രാന്റെ ചീത്ത മെസേജ് വന്നതായും ഇവർ പറയുന്നു. വൈദീകനും യുവതിയും തമ്മിലുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ഭര്‍ത്താവും യുവതിയെ കൈവിട്ടു.
കൂടാതെ യുവതിയും വൈദീകനും കോട്ടയം ജില്ലയിലെ തെള്ളകം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ പലപ്പോഴായി തങ്ങിയതാലുള്ള രേഖകള്‍ പുറത്തു വരികയും കൊടെക്കനാലില്‍ മുന്ന് ദിവസം താമസിച്ചതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വൈദീകൻ യുവതിയെ ലൈംഗീകമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞത്.
Post Your Comments