ബറേലി : ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന പിതാവ് കടം തീര്‍ക്കുന്നതിനായി 15 ദിവസം മാത്രം പ്രായമുള്ള മകനെ വിറ്റു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 42,000 രൂപയ്ക്കാണ് പിതാവ് കുട്ടിയെ വിറ്റത്. ലക്നൗവിലോ,ഡല്‍ഹിയിലോ ഹര്‍സ്വാറോപ് മൗര്യയെ ചികില്സിക്കുന്നതിനായി പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഇയാളുടെ ബന്ധുക്കള്‍. കടം വിട്ടുന്നതിനായി സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നതിന് മൗര്യയുടെ 24 കാരിയായ ഭാര്യ സഞ്ജു സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു മാസമായി ഞങ്ങളുടെ കൈയില്‍ പണമില്ല. ചികിത്സക്കായി ബന്ധുക്കളില്‍ നിന്ന് കടം വാങ്ങി, ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റു. എല്ലാം കഴിഞ്ഞപ്പോള്‍ മറ്റൊരു വഴി ഇല്ലാതിരുന്നതിനാലാണ് കുട്ടിയെ വിറ്റതെന്ന് ഹര്‍സ്വാറോപ് മൗര്യ പറഞ്ഞു. ഇരുപത്തിയഞ്ചുകാരനായ ഹര്‍സ്വാറോപ് മൗര്യ എന്നയാളാണ് കടം തീര്‍ക്കുന്നതിന് സ്വന്തം കുഞ്ഞിനെ വിറ്റത്. സംഭവത്തെ കുറിച്ച് അറിഞ്ഞ ജില്ലാ ഭരണകൂടം മൗര്യയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞങ്ങളുടെ മറ്റ് രണ്ട് കുട്ടികളെയും നഷ്ടമായത് ദാരിദ്ര്യം കാരണമാണ്.
ഇവനെയും അത്തരത്തില്‍ നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അവനെ മറ്റൊരാള്‍ക്ക് കൊടുത്തതില്‍ വിഷമമില്ലെന്നും സഞ്ജു പറഞ്ഞു. ദത്തെടുക്കല്‍ നിയമങ്ങള്‍ അനുസരിച്ചാണ് കുട്ടിയെ കുടുംബം നല്‍കിയിരിക്കുന്നതെന്നും, എന്നാല്‍ യാതൊരു പണമിടപാടുകളും നടന്നിട്ടില്ലായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മൗര്യയുടെ കുടുംബത്തിന് ആവശ്യമായ സാമ്ബത്തിക സഹായം നല്കാന് തിരുമാനിച്ചുവെന്നും ഭരണകുടം വ്യക്തമാക്കി.
Post Your Comments