CricketLatest NewsNewsSports

വിലക്കിന് ശേഷം തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചുവരവിനൊരുങ്ങുകയാണ്. ചെന്നൈയുടെ ബോളിങ് പരിശീലകനായി ഓസിസ് മുന്‍ താരം ബ്രെറ്റ്‌ലീയെ ക്ഷണിച്ചിരുന്നു. എന്നാല്‍ ലീ ചെന്നൈയുടെ ക്ഷണം നിരസിച്ചിരിക്കുകയാണ്. പകരം മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡി ബിക്കല്‍ ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതുന്നത്.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിംഗ് മെന്റര്‍ ആയിരുന്നു ലീ. തനിക്ക് തുടര്‍ന്നും ടിവി കമന്ററിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിക്കുവാനാണ് ആഗ്രഹമെന്നാണ് ലീ വ്യക്തമാക്കുന്നത്. ജനുവരി 27, 28 തീയ്യതികളില്‍ ലേലം നടക്കുന്നതിനാല്‍ അതിനു മുമ്പ് തന്നെ ടീമുകള്‍ കോച്ചിംഗ് സ്റ്റാഫുകളെ നിയമിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ക്ലബ്ബുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button