കൊല്‍ക്കത്ത: മുത്തലാഖിനു എതിരെ ശക്തമായ പോരാട്ടം നടത്തിയ വനിത ബിജെപിയില്‍ ചേര്‍ന്നു. ഇസ്രത് ജഹാനാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. ഇന്നലെയാണ് ഇസ്രത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇസ്രത് ബിജെപിയില്‍ ചേര്‍ന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ തനിക്കു ബിജെപി അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ അംഗത്വം എടുത്ത് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നു ഇസ്രത് ജഹാന്‍ അഭിപ്രായപ്പെട്ടു.
ഇസ്രത് ജഹാനെ ബിജെപി മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജി സ്വീകരിച്ചു നിലവില്‍ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇസ്രത് ജഹാന്‍ നേരിടുന്നത്. ഇവര്‍ക്ക് ജോലി നല്‍കാനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ലോക്കെറ്റ് ചാറ്റര്‍ജി പറഞ്ഞു.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിരോധിച്ചതിനു പിന്നില്‍ ഇസ്രത് നടത്തിയ നിയമ പോരാട്ടമുണ്ടായിരുന്നു. ഇസ്രത് ജഹാനും മുത്തലാഖിലൂടെ വിവാഹമോചിതരായ മറ്റു നാലു സ്ത്രീകളും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചത്. ഇതോടെ താന്‍ ജീവിതത്തില്‍ കൂടുതല്‍ സാമൂഹ്യ ഒറ്റപ്പെടലിന് വിധേയായി. പലരും തന്നെ ഭീഷണിപ്പെടുത്തി. ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്നു ഇസ്രത് പറഞ്ഞു.
Post Your Comments