ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അമ്മ സരോജ്. കോഹ്ലി അച്ഛന്‍ മരിച്ച രാത്രി കൊണ്ടു ആളാകെ മാറിയിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ വലിയ പക്വത നേടിയ പോലെയായിരുന്നു അവന്റെ പെരുമാറ്റം. പിന്നീട് കളി കളത്തില്‍ തന്റെ പിതാവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പോരാട്ടമായിരുന്നു അവന്‍ നടത്തിയത്.
കോഹ്ലിയുടെ പിതാവാണ് മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ചു രാജ്കുമര്‍ ശര്‍മ്മയുടെ അക്കാദമിയില്‍ ക്രിക്കറ്റ് പഠിക്കാനായി ചേര്‍ത്തത്. കോഹ്ലി ജീവിതത്തില്‍ ഉയരങ്ങള്‍ കീഴിടക്കി തുടങ്ങിയപ്പോള്‍ അഭിഭാഷകനായ പിതാവിനെ അപ്രതീക്ഷിതമായി എത്തിയ മരണം കൂട്ടികൊണ്ടു പോയി.
പിതാവിന്റെ മരണം കോഹ്ലിയുടെ ജീവിതത്തിനു ബുദ്ധിമുട്ട് സൃഷ്ടിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ജീവിതം വാടക വീട്ടിലേയ്ക്കു മാറി. ജീവിതത്തില്‍ ലഭിച്ചിരുന്ന പല സുഖസൗകര്യങ്ങളും നഷ്ടപ്പെടാന്‍ തുടങ്ങി. കായിക ലോകത്ത് തന്റെ പിതാവിന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച മകനു കാലം കരുതി വച്ചത് ഇന്ത്യന്‍ നായകന്റെ കുപ്പായമായിരുന്നു.
Post Your Comments