
പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആൾ പോലീസ് പിടിയിൽ. . ജൂലെെ മാസം ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്ത പോസ്റ്റിന്‍റെ പേരിലാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് വിവരമറിഞ്ഞ് ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് വസ്തുതകള്‍ വിശദീകരിക്കാന്‍ പോലീസ് മടിക്കുകയാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
ജൂലെെ 31നാണ് സംഭവം നടന്നതെന്നും അന്ന് ഇയാള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും എസ്ഐ സനൂജ് വ്യക്തമാക്കി. കേസ് എടുത്തതോടെ പ്രതി ഒളിവില്‍ പോയി. പിന്നീട് എറണാകുളത്തോ മറ്റോ പോയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ അറസ്റ്റ് ചെയ്‌ത പ്രതിക്ക് പ്രായപൂർത്തിയായതായും എന്നാല്‍, ജുവെെനല്‍ നിയമപ്രകാരം പ്രതിയുടെ പേരും വിലാസവും പുറത്തുവിടുന്നതിന് തടസ്സമുണ്ടെന്നും എസ്. ഐ വ്യക്തമാക്കി.
Post Your Comments