
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി വിലക്കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബിജെപി നേതാവ് ജെ ആര്‍ പദ്മകുമാര്‍ രംഗത്ത്. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. കുറച്ചു കാലമായി തനിക്ക് എതിരെ നവമാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജെ ആര്‍ പദ്മകുമാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്നും താന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നു അദ്ദേഹം പറഞ്ഞതായി ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു
ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ബിജെപി നേതാവ് ജെ ആര്‍ പദ്മകുമാറിനെ പാര്‍ട്ടി വിലക്കിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. കാര്യങ്ങള്‍ ശരിയായി പഠിക്കാത്ത പദ്മകുമാറിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു ഇതേ തുടര്‍ന്ന് ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിര്‍ദേശിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയാണ് ജെ ആര്‍ പദ്മകുമാര്‍ ഇപ്പോള്‍ നിഷേധിച്ച് രംഗത്തു വന്നിരിക്കുന്നത്.
Post Your Comments