Latest NewsNewsIndia

ലോകത്തിന്റെ മുന്നിൽ ഇന്ത്യ നെഞ്ചു വിരിച്ചു നിന്ന നിമിഷങ്ങൾ സമ്മാനിച്ച 2017

ന്യൂഡൽഹി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പലരുടെയും കണക്കുകൂട്ടലുകളും, പ്രതീക്ഷകളും തെറ്റിച്ച്‌ വിദേശനയത്തില്‍ സർക്കാർ പല സുപ്രധാന നിലപാടുകളും സ്വീകരിച്ചു. മറ്റുള്ളവരെ എതിര്‍ക്കാന്‍ ഭയമില്ലാത്ത സര്‍ക്കാരാണ് ഇന്ത്യയിലേതെന്ന് ഒരു ചൈനീസ് പത്രം പോലും എഴുതിയിരുന്നു. ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയ്ക്കെതിരെ ഇന്ത്യ ഒറ്റയ്ക്കാണ് ശബ്ദം ഉയര്‍ത്തിയത്. പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ട വിഷയത്തില്‍ പദ്ധതി ഇന്ത്യന്‍ താല്‍പര്യങ്ങളെ ഹനിക്കുമെന്ന് മനസ്സിലാക്കിയതോടെ ആരുടെയും സഹായം ചോദിക്കാതെ ഇന്ത്യ എതിര്‍സ്വരം ഉയര്‍ത്തിയത്.

ഇതിന് ശേഷമാണ് ജപ്പാനും, ജര്‍മ്മനിയും അടുത്തിടെ യുഎസും ബിആര്‍ഐക്കെതിരെ നിലപാടെടുത്തത്. 2011 മുതല്‍ ചൈന അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന റോഡായിരുന്നു അടുത്ത വിഷയം. ഇത് വെറും റോഡ് വികസനം എന്ന യുപിഎ സര്‍ക്കാര്‍ നിലപാട് മോദി സര്‍ക്കാര്‍ തിരുത്തി. ഡോക്ലാമില്‍ ചൈനയുടെ ഉദ്ദേശം മറ്റൊന്നാണെന്നുള്ള തിരിച്ചറിവായിരുന്നു ഇതിന്റെ കരണം. ഇന്ത്യക്ക് നട്ടെല്ലില്ലെന്ന് കാണിച്ച്‌ ഭൂട്ടാനെ ഭയപ്പെടുത്തി അവരുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്താനായിരുന്നു ചൈനയുടെ ബുദ്ധി.

ഇന്ത്യ ശക്തമായി പ്രതിരോധിച്ചതോടെ ചൈന പിൻവാങ്ങുകയും ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുകെയ്ക്കെതിരെ ശക്തമായി പോരിട്ട് ഇന്ത്യ വാങ്ങിയെടുത്ത ജഡ്ജ് പദവിയാണ് മറ്റൊരു സുപ്രധാനമായ വഴിത്തിരിവ്. കുല്‍ഭൂഷണ്‍ ജാദവ് വിഷയം അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ച്‌ അനുകൂലമായ വിധിയും നേടിയെടുത്തു ഇന്ത്യ. 2018-ല്‍ ഇതിന്റെ ബാക്കി നടത്താനുള്ള ഒരുക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. യുഎസ്-ജപ്പാന്‍-ഓസ്ട്രേലിയ-ഇന്ത്യ ചതുഷ്ഭുജ സഹകരണം മോദി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു.

ഇസ്രയേലിന് പിന്തുണ നല്‍കുന്ന രാജ്യമായിട്ടും ജെറുസലേം പ്രഖ്യാപനത്തില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. റോഹിംഗ്യകള്‍ രാജ്യത്തിന് ഗുണമാകില്ലെന്ന് മനസ്സിലാക്കിയ ഇന്ത്യ ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളിലൂടെ ശക്തമായി നിലകൊണ്ടു. കശ്മീര്‍ വോട്ട് ഭയന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ വമ്പന്‍മാരുടെ മുന്നില്‍ വണങ്ങി നിന്ന് ശീലിച്ച ഇന്ത്യ നയതന്ത്ര നീക്കങ്ങളിലൂടെ രാജ്യത്തിന്റെ വേറിട്ട നിലപാട് ലോകത്തെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button