Latest NewsNewsLife Style

സന്ധിവാതത്തിനു പരിഹാരം കാണാന്‍ കടുക്

ഇഞ്ചി കൊണ്ട് സന്ധിവാതത്തിന് പരിഹാരം കാണാവുന്നതാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് എന്നും മുട്ടില്‍ പിടിക്കുക. ഇത് ദിവസവും ചെയ്യുമ്പോള്‍ സന്ധിവേദനയെന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു. നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് ദിവസവും കുടിക്കാം. ഇത് മുട്ടുവേദനയും സന്ധിവേദനയും ഇല്ലാതാക്കി ആരോഗ്യമുള്ള മുട്ട് നല്‍കുന്നു.

വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്. തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക.

കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. എപ്സം സാള്‍ട്ട് വെള്ളത്തില്‍ മിക്സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button