വെജിറ്റേറിയൻ എന്ന് നാം കരുതുന്ന പല ഭക്ഷണ പദാർഥങ്ങളും യഥാർഥത്തിൽ വെജിറ്റേറിയനല്ല. പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. വളരെ ആരോഗ്യപ്രദമായ ഓറഞ്ച് ജ്യൂസ് വെജിറ്റേറിയൻ ആണെന്നാണ് നമ്മൾ വിചാരിച്ചിരുന്നത്. പക്ഷെ യഥാർഥത്തിൽ അങ്ങനെ അല്ല. ഓരോ വെജിറ്റേറിയൻ വീട്ടിലും സാധാരണയായി കാണപ്പെടുന്ന ഈ പ്രതിദിന ആഹാരം യഥാർത്ഥത്തിൽ നോൺ-വെജ് ഭക്ഷണമാണ്.
അതുപോലെ സസ്യഭുക്കുകൾ സാധാരണ പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്ഥിരമായി ഓർഡർ ചെയ്യാറുള്ള ഒന്നാണ് നാൻ. പക്ഷെ നാനിൽ മുട്ട ചേർക്കാറുണ്ട്. അതുപോലെ ഒരു ഭക്ഷ്യവസ്തുവാണ് ചീസ്. ഇതും നോൺ-വെജ് ആണ്.
സസ്യഭുക്കുകൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നാണ് സാലഡ്. അതിൽ ഉപയോഗിക്കുന്ന സാലഡ് ഡ്രെസ്സിങ്ങും നോൺ വെജ് ആണ്. അതിൽ മുട്ട ചേർക്കാറുണ്ട്. വൈറ്റ് ഷുഗറും നോൺ വെജ് ആണ്. അതുപോലെ ചോക്ലറ്റ്, ചൂയിങ് ഗം, റെഡ് ക്യാൻഡീസ്, ഡോണറ്റ്, കേക്ക് മിക്സ് തുടങ്ങിയവയും നോൺ വെജ് ആണ്.
Post Your Comments