Latest NewsNewsIndia

ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ : രഹസ്യമായി നോണ്‍ വെജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു

ചെന്നൈ : ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ . തമിഴ്‌നാട്ടിലെ ആശുപത്രിയിലാണ് സംഭവം. കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാല് പേരാണ് ബിരിയാണിയും ചിക്കനും ഓര്‍ഡര്‍ ചെയ്തത്. സേലത്തെ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരാണ് ബിരിയാണിയും ചിക്കന്‍ തന്തൂരിയും രഹസ്യമായി ഓര്‍ഡര്‍ ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

read also : പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു : രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍

ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഓണ്‍ലൈന്‍ ഭക്ഷണ കമ്പനിയിലെ ആളെ കോവിഡ് വാര്‍ഡിന് മുന്നില്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയായിരുന്നു. ഓര്‍ഡര്‍ ചെയ്ത ബിരിയാണിയും ചിക്കനും വിതരണം ചെയ്യാനെത്തിയതാണെന്ന് ഇയാള്‍ അറിയിച്ചതോടെ സുരക്ഷാ ജീവനക്കാര്‍ ആശുപത്രി അധികൃതരെയും ഡോക്ടര്‍മാരെയും വിവരമറിയിച്ചു.

ഇത് കോവിഡ് വാര്‍ഡാണെന്ന് തനിക്ക് അറിയില്ലായിരുന്നു വെന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തവരെ മാപ്പില്‍ പിന്തുടര്‍ന്നാണ് എത്തിയതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button