Latest NewsNewsIndia

ശ്രീരാമന്‍ സസ്യഭുക്ക് അല്ല, 14 വര്‍ഷം വനത്തില്‍ കഴിഞ്ഞതല്ലേ? വിവാദമായി എംഎല്‍എയുടെ പരാമര്‍ശം

മുംബൈ: ശ്രീരാമന്‍ സസ്യഭുക്ക് അല്ലായിരുന്നെന്ന പരമാര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായി മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദ്. സസ്യഭുക്ക് ആയി കാട്ടില്‍ 14 വര്‍ഷം ജീവിക്കാന്‍ രാമന് കഴിയുമായിരുന്നില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് എല്ലാവിധ മാംസാഹാരങ്ങളും നിരോധിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനിടെയാണ് ജിതേന്ദ്രയുടെ പരാമര്‍ശം വിവാദമായത്.

Read Also: കറുപ്പണിഞ്ഞതിന് ഏഴ് മണിക്കൂര്‍ പൊലീസ് കസ്റ്റഡി, പൊലീസ് നടപടി ഭർത്താവ് ബിജെപി നേതാവായതിനാൽ; നഷ്ടപരിഹാരം തേടി അർച്ചന

എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎംല്‍എയാണ് ജിതേന്ദ്ര. രാമന്‍ മാംസഭുക്ക് ആയിരുന്നെന്നും വേട്ടക്കാരനായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘നമ്മള്‍ ചരിത്രം വായിക്കില്ല, രാഷ്ട്രീയമെല്ലാം മറക്കുകയും ചെയ്യും. രാമന്‍ നമ്മുടേതാണ്, പിന്നാക്കവിഭാഗങ്ങളുടേത്. നമ്മള്‍ ഭക്ഷിക്കാനായി വേട്ടയാടിയവരാണ്. രാമന്‍ ഒരിക്കലും സസ്യഭുക്ക് ആയിരുന്നില്ല. അദ്ദേഹം മാംസഭുക്കായിരുന്നു. 14 വര്‍ഷം വനത്തില്‍ ജീവിച്ച ഒരാള്‍ക്ക് എങ്ങനെയാണ് സസ്യഭുക്ക് മാത്രമായിരിക്കാന്‍ കഴിയുക’. ജിതേന്ദ്ര ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button