ഇസ്ലാമാബാദ്: ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫീസ് സെയിദുമായി പാക്കിസ്ഥാനിലെ പലസ്തീന് സ്ഥാനപതി വേദിപങ്കിട്ട സംഭവത്തില്‍ പലസ്തീനെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. മതസംഘടനകളുടേയും നാല്പതോളം രാഷ്ട്രീയ പാര്‍ട്ടികളുടേയും സഖ്യവും ഇന്ത്യാ വിരുദ്ധ സംഘടനയുമായ ഡിഫ ഇ പാക്കിസ്ഥാന് കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫീസ് സെയിദുമായി വേദിപങ്കിട്ട വാലിദ് അലിയുടെ നടപടിയില്‍ ഇന്ത്യ അസംന്തുഷ്ടി പ്രകടിപ്പിച്ചു. ഇസ്രായേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകന്‍ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.
സംഭവം ഗൗരവമായാണ് ഇന്ത്യ കാണുന്നത്. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്നും ഡല്‍ഹിയിലെ പലസ്തീന് സ്ഥാനപതിയേയും പലസ്തീന് അധികൃതരേയും വിവരം ധരിപ്പിച്ചതായും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
Post Your Comments