Latest NewsNewsIndia

ഉണരാന്‍ വൈകിയതിന് മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുന്നു

ബറേലി: വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെയാണ് ഇവരുടെ തീരുമാനം. ഉണരാന്‍ വൈകിയതിന് മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുകയാണ്.

മുത്തലാഖ് ബില്ലിനൊപ്പം ഉണരാന്‍ വൈകിയതിനു മൊഴി ചൊല്ലിയ വനിതയുടെ ദുരവസ്ഥയും ലോക്സഭയില്‍ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പരാമര്‍ശിച്ചിരുന്നു. ഉണരാന്‍ വൈകിയതിനു യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയത് ഉത്തര്‍പ്രദേശിലെ ബറേലിക്കു സമീപം രാംപുറിലാണ്. യുവതിയെ ചൊവ്വാഴ്ചയാണ് മൊഴിചൊല്ലിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുമെന്ന അറിവ് ഭര്‍ത്താവിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു.

ദമ്പതികള്‍ പുനര്‍ വിവാഹത്തിന് ഒരുക്കമാണെന്ന് അറിയിച്ചതോടെ യുവതിയോട് പ്രാദേശിക പഞ്ചായത്ത് ഇദ്ദത്, ഹലാല എന്നിവയ്ക്കു ശേഷം ഭര്‍ത്താവിനെ പുനര്‍ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു.  ഇദ്ദത് വിവാഹം ബന്ധം വേര്‍പ്പെടുത്തിക്കഴിഞ്ഞു കുറച്ചുനാള്‍ ഭാര്യ കാത്തിരിക്കുന്നതാണ്. ഹലാല കാത്തിരിപ്പിനു ശേഷം മറ്റൊരാളെ പ്രതീകാത്മമായി വിവാഹം ചെയ്യുന്നതാണ്. ഇയാളുമായി ബന്ധം വേര്‍പ്പെടുത്തിയ ശേഷം സ്ത്രീക്ക് ആദ്യ ഭര്‍ത്താവിനെ വീണ്ടും വരിക്കാം.

ഭര്‍ത്താവ് 21 വയസുകാരിയായ യുവതി അധികസമയം ഉറങ്ങിയതിനാണു പുറത്താക്കിയത്. യുവതി ബന്ധം പിരിഞ്ഞതോടെ സ്വന്തം വീട്ടിലേക്ക് പോയി. ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് യുവതിയുടെ കൂടെ ഇനി ജീവിക്കില്ലെന്നു പറഞ്ഞിരുന്നു. മുത്തലാഖ് അംഗീകരിക്കില്ലെന്ന നിലപാടില്‍ ഭാര്യ ഉറച്ചു നിന്നതോടെയാണ് പഞ്ചായത്ത് ഇടപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button