KeralaLatest NewsNews

ട്രാഫിക് വില്ലനായപ്പോള്‍ രഞ്​ജിത്തിന്‍റെയും ധന്യയുടെയും വിവാഹം കൊച്ചി മെട്രോ സംരക്ഷിച്ചു

കൊച്ചി: ഡിസംബര്‍ 23ന്​ എറണാകുളത്തെ വിവാഹ ഹാളിലേക്ക്​ പാലക്കാട്​ സ്വദേശിയായ രഞ്​ജിത്​ കുമാര്‍ പുലര്‍ച്ചെ ആറിന്​ തന്നെ പുറപ്പെട്ടതു കൊച്ചിയിലെ ട്രാഫിക് ഓർത്ത് തന്നെയാണ്. എന്നാൽ എന്നാല്‍ യാത്രക്കി​െട വിവിധയിടങ്ങളില്‍ ഗതാഗത തടസ്സം നേരിട്ടതോടെ മുഹൂര്‍ത്തത്തിനുള്ളില്‍ വിവാഹ വേദിയില്‍ എത്താന്‍ സാധിക്കില്ലെന്ന അവസ്​ഥ വന്നു. 11 മണിക്ക്​ ആലുവയിലെത്താനേ സാധിച്ചുള്ളൂ. അവിടെയും വന്‍ ട്രാഫിക്കായിരുന്നു അനുഭവപ്പെട്ടത്​.

വിവാഹവേദിയിലെത്താന്‍ വൈകുമെന്ന്​ മനസിലാക്കിയതോടെ യാത്രക്ക്​ മറ്റൊരു വഴി തേടുകയായിരുന്നു കുടുംബം. ഒടുവില്‍ മുഹൂർത്തം തെറ്റാതിരിക്കാനായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ കുടുമ്മം തീരുമാനിക്കുകയായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂ. ഉടൻ തന്നെ അധികൃതരെ കണ്ട്​ തന്റെ വിവാഹമാണെന്നും ട്രാഫിക്ക്​ ജാം മൂലം യാത്ര തുടരാന്‍ സാധിക്കാത്തതിനാലാണ്​ മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍​ ടിക്കറ്റ്​ നല്‍കി.

അങ്ങനെ മെട്രോ പിടിച്ച്‌​ രഞ്​ജിത്​ ജീവിതം തുടങ്ങി. കൊച്ചി മെട്രോ ഫേസ്​ ബുക്കില്‍ പോസ്​റ്റ്​ ചെയ്​ത വിഡിയോയില്‍ രഞ്​ജിത്​ കുമാറാണ്​ ഇക്കാര്യം വിവരിക്കുന്നത്​. രഞ്​ജിത്തി​​െന്‍റയും ധന്യയുടെയും വിവാഹം കൊച്ചി മെട്രോ സംരക്ഷിച്ചതെങ്ങനെ എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ പോസ്​റ്റ്​ ചെയ്​തത് കൂടാതെ ‘കൊച്ചി വണ്‍’ സ്​​മാര്‍ട്ട്​ കാര്‍ഡും ദമ്പതികള്‍ക്ക്​ മെട്രോ സമ്മാനിച്ചിട്ടുണ്ട്​. മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതാണ്​ സ്​മാര്‍ട്​ കാര്‍ഡ്​.
വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button