കൊച്ചി: ഡിസംബര്‍ 23ന് എറണാകുളത്തെ വിവാഹ ഹാളിലേക്ക് പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാര്‍ പുലര്‍ച്ചെ ആറിന് തന്നെ പുറപ്പെട്ടതു കൊച്ചിയിലെ ട്രാഫിക് ഓർത്ത് തന്നെയാണ്. എന്നാൽ എന്നാല്‍ യാത്രക്കിെട വിവിധയിടങ്ങളില്‍ ഗതാഗത തടസ്സം നേരിട്ടതോടെ മുഹൂര്‍ത്തത്തിനുള്ളില്‍ വിവാഹ വേദിയില്‍ എത്താന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നു. 11 മണിക്ക് ആലുവയിലെത്താനേ സാധിച്ചുള്ളൂ. അവിടെയും വന്‍ ട്രാഫിക്കായിരുന്നു അനുഭവപ്പെട്ടത്.
വിവാഹവേദിയിലെത്താന്‍ വൈകുമെന്ന് മനസിലാക്കിയതോടെ യാത്രക്ക് മറ്റൊരു വഴി തേടുകയായിരുന്നു കുടുംബം. ഒടുവില്‍ മുഹൂർത്തം തെറ്റാതിരിക്കാനായി കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ കുടുമ്മം തീരുമാനിക്കുകയായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂ. ഉടൻ തന്നെ അധികൃതരെ കണ്ട് തന്റെ വിവാഹമാണെന്നും ട്രാഫിക്ക് ജാം മൂലം യാത്ര തുടരാന്‍ സാധിക്കാത്തതിനാലാണ് മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍ ടിക്കറ്റ് നല്‍കി.
അങ്ങനെ മെട്രോ പിടിച്ച് രഞ്ജിത് ജീവിതം തുടങ്ങി. കൊച്ചി മെട്രോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രഞ്ജിത് കുമാറാണ് ഇക്കാര്യം വിവരിക്കുന്നത്. രഞ്ജിത്തിെന്റയും ധന്യയുടെയും വിവാഹം കൊച്ചി മെട്രോ സംരക്ഷിച്ചതെങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത് കൂടാതെ ‘കൊച്ചി വണ്‍’ സ്മാര്‍ട്ട് കാര്‍ഡും ദമ്പതികള്‍ക്ക് മെട്രോ സമ്മാനിച്ചിട്ടുണ്ട്. മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതാണ് സ്മാര്‍ട് കാര്‍ഡ്.
വീഡിയോ കാണാം :
Post Your Comments