ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് ഇന്ത്യയിലെ പാക്കിസ്ഥാന് സ്ഥാനപതിക്ക് ചെരുപ്പ് അയച്ചു കൊടുത്തു. ഡല്‍ഹി ബിജെപി വക്താവ് തജീന്ദര്‍ പാല് സിംഗ് ബാഗയാണ് ഓൺലൈനിൽ ചെരുപ്പ് വാങ്ങി പാകിസ്ഥാൻ സ്ഥാനപതിയുടെ വിലാസത്തിൽ അയച്ചത്. ജാദവിന്റെ ബന്ധുക്കളോട് മനുഷ്യത്വമില്ലാതെ പെരുമാറിയതിനാണ് പ്രതിഷേധമെന്ന് തജീന്ദര്‍ പാല് പറയുന്നു.
പാക്കിസ്ഥാന് ചെരുപ്പ് അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഓണ്‍ലൈന്‍ കാമ്പയിനും ആരംഭിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങളും കെട്ടുതാലിയും വളകളും അഴിച്ചുമാറ്റി സിന്ദൂരം വരെ മായ്ച്ചു കളഞ്ഞു വിധവകളെന്ന പോലെയാണ് അമ്മയെയും ഭാര്യയേയും കുല്‍ഭൂഷന്റെ മുന്നിലെത്തിച്ചത്. അവരുടെ മനുഷ്യാവകാശങ്ങള്‍ പലതവണ പാക്കിസ്ഥാനില്‍ ലംഘിക്കപ്പെട്ടുവെന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും സുഷമ സ്വരാജ് പറഞ്ഞിരുന്നു.
Post Your Comments