കൂരിയാട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ അതിഥിയായി എത്തിയ സ്ഥലം എം.എല്‍.എ കെ.എന്‍.എ.ഖാദറിനെ സംഘാടകര്‍ അവഹേളിച്ചു. പുസ്തക പ്രകാശനത്തിനു ക്ഷണം സ്വീകരിച്ചെത്തിയ എം.എല്‍.എയെ മാറ്റി സംഘാടകനായ പി.കെ.അഹമ്മദിനെ പകരം ക്ഷണിക്കുകയായിരുന്നു. അതേസമയം ഇതേ സമയത്ത് വേദിയിലുണ്ടായിരുന്ന എം.എല്‍.എയോട് സംഘാടകര്‍ ഇതേ കുറിച്ച് അറിയിച്ചതുമില്ല. ഇതില്‍ പ്രതിഷേധിച്ച് വേദിവിട്ടിറങ്ങിയ എം എല്‍ എയെ സംഘാടകര്‍ പിന്നീട് അനുനയിപ്പിച്ച് ആശംസാ പ്രസംഗത്തിനു അവസരം നല്‍കുകയായിരുന്നു.
Post Your Comments