Latest NewsKeralaNews

മകന്‍ മാതാവിനെ കൊന്ന രീതി ഞെട്ടിക്കുന്നത് ; അക്ഷയ് അമ്മയെ കൊന്നത് ഒറ്റക്കല്ല? ഒരാൾ കൂടി സംശയ നിഴലിൽ

പേരൂര്‍ക്കട: പേരൂര്‍ക്കടയിൽ വീട്ടമ്മയുടെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകൻ മാത്രമല്ല കുറ്റക്കാരൻ എന്ന് പൊലീസിന് സംശയം. ഞെട്ടിക്കുന്ന രീതിയിലാണ് മകൻ അക്ഷയ് കൊലപാതകം ആസൂത്രണം ചെയ്തത്. ദീപയുടെ മൊെബെല്‍ ഫോണിലേക്കു വന്ന കോളുകളെ കേന്ദ്രീകരിച്ചും അന്വേഷണവും മുന്നോട്ടുനീങ്ങുന്നുണ്ട്. ചാത്തന്‍സേവയുമായി ബന്ധപ്പെട്ട ഒരാളെയും പോലീസ് സംശയിക്കുന്നു.

അക്ഷയ് യ്ക്ക് കോളേജില്‍ ചാത്തന്‍സേവയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളുമായി ബന്ധം ഉണ്ടായിരുന്നതായും ഇത്തരം ഒരു ഗ്രൂപ്പിന്റെ തലവനായിരുന്നു ഇയാളെന്നും മയക്കുമരുന്ന് ഉപ​യോഗിക്കുന്ന ശീലം ഉണ്ടായിരുന്നതായും വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അക്ഷയ് ഒറ്റക്കാണോ കോല നടത്തിയതിനു പോലീസ് ഇപ്പോഴും വിശ്വസിക്കുന്നില്ല. യാതൊരു ഭാവഭേദവും കുടാതെയായിരുന്നു അക്ഷയ് കൃത്യം നടത്തിയത് പോലീസിനോട് വിവരിച്ചത്.

ക്രിസ്മസ് ദിനത്തിൽ അമ്മയെ ബെഡ് ഷീറ്റ് കൊണ്ട് കഴുത്തു ഞെരിച്ചു കൊന്നപ്പോൾ ബഹളം ഉണ്ടാവാതിരിക്കാന്‍ കാല് കൊണ്ട് നെഞ്ചില്‍ ചവിട്ടിയമര്‍ത്തിയായിരുന്നു കഴൂത്തില്‍ അമര്‍ത്തിപ്പിടിച്ചത് എന്നും ഇയാൾ മൊഴി നൽകി.മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം മൃതേദഹം പുറത്ത് കൊണ്ടുപായി കത്തിച്ചു.ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയില്‍നിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞത്. രാത്രി വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് ആദ്യം പറഞ്ഞത്.

അമ്മയുടെ മോശം പെരുമാറ്റം തന്റെ മാനസിക നില തകിടം മറിച്ചെന്നും പ്രതി മൊഴി നല്‍കി. അതേസമയം കുെവെത്തില്‍ നിന്നെത്തിയ ഭര്‍ത്താവ് അശോകനും മകള്‍ അനഘയും ദീപയുടെ വഴവിട്ട ബന്ധങ്ങളെപ്പറ്റിയാണ് മൊഴിനല്‍കിയതെന്ന് പോലീസ് പറയുന്നുണ്ട്. രണ്ടുവര്‍ഷമായി ദീപ ഭര്‍ത്താവും മകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. ദീപയുടെ മൊെബെല്‍ ഫോണിലേക്കു വന്ന കോളുകളെ കേന്ദ്രീകരിച്ചും അന്വേഷണവും മുന്നോട്ടുനീങ്ങുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button