Latest NewsNewsIndia

രാത്രി താമസിച്ച് വീട്ടില്‍ എത്തിയതിന് ശാസിച്ച അമ്മയെ വിദ്യാര്‍ത്ഥി കുത്തിക്കൊലപ്പെടുത്തി

കര്‍ണാടക : സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച് രാത്രി താമസിച്ച് വീട്ടില്‍ എത്തിയതിന് വഴക്ക് പറഞ്ഞ അമ്മയെ കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ കുത്തിക്കൊലപ്പെടുത്തി. മാണ്ഡ്യ പട്ടണത്തില്‍ ആണ് സംഭവം. തുടര്‍ന്ന് വിദ്യാര്‍ത്ഥി അറസ്റ്റിലായതായി പോലീസ് പറഞ്ഞു.

രാത്രി വൈകുവോളം തന്റെ മകന്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ അമ്മയ്ക്ക് വലിയ ആശങ്കയും വിഷമവുമുണ്ടായിരുന്നു വെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച, മകന്‍ വീണ്ടും വൈകി എത്തിയതോടെ അമ്മയുടെ ഉപദേശം കേള്‍ക്കാത്തതിന് അമ്മ അവനെ ശകാരിച്ചു. തുടര്‍ന്ന് മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 30 നാണ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button