Latest NewsNewsIndia

സാമ്പാറിന് വിചാരിച്ചത്ര രുചിയില്ല എന്ന കാരണത്താൽ മകൻ അമ്മയെയും സഹോദരിയെയും വെടിവെച്ച്‌ കൊലപ്പെടുത്തി

ബെംഗളൂരു: സാമ്പാറിന് വിചാരിച്ചത്ര രുചിയില്ല എന്ന കാരണത്താൽ മകൻ അമ്മയെയും സഹോദരിയെയും വെടിവെച്ച്‌ കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡു സ്ഥലത്താണ് സംഭവം. 24കാരനായ മഞ്ജുനാഥ് ഹസ്ലാറാണ് സ്വന്തം അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. ഇയാളുടെ അമ്മ പാര്‍വതി നാരായണ ഹസ്ലാര്‍ സഹോദരി രമ്യ നാരായണ ഹസ്ലാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Also Read:റഷ്യ ആതിഥേയത്വം വഹിക്കുന്ന അഫ്ഘാൻ വിഷയത്തിലെ ചർച്ചയിൽ ഇന്ത്യ പങ്കെടുക്കും, താലിബാനുമായി ചർച്ച നടത്തിയേക്കും

വീട്ടിലെ പ്രശ്നക്കാരനും സ്ഥിരം മദ്യപാനിയുമാണ് പ്രതിയായ മഞ്ജുനാഥ്. കഴിഞ്ഞ ദിവസം അമ്മയുണ്ടാക്കിയ സാമ്പാറിനെച്ചൊല്ലി തര്‍ക്കമുണ്ടാവുകയും അമ്മയുണ്ടാക്കിയ സാമ്പാറിന് വിചാരിച്ചത്ര രുചിയില്ലെന്ന് ഇയാള്‍ പറയുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു തുടർന്ന് വായ്പയെടുത്ത് സഹോദരിക്ക് ഫോണ്‍ വാങ്ങിക്കൊടുക്കാനുള്ള അമ്മയുടെ തീരുമാനത്തെ ഇയാള്‍ ചോദ്യം ചെയ്യുകയും തീരുമാനത്തിൽ നിന്ന് മാറില്ലെന്ന് അമ്മ പറയുകയും ചെയ്തു.

തുടര്‍ന്നാണ് ഇയാള്‍ കൈയില്‍ കരുതിയ നാടന്‍ തോക്കുപയോഗിച്ച്‌ അമ്മയെയും തടയാനെത്തിയ സഹോദരിയെയും വെടിവയ്ക്കുന്നത് പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയും മകളെയും കണ്ടത്. തുടർന്ന് അച്ഛൻ നൽകിയ പരാതിയിൽ പ്രതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button