ആരാധനകളില്‍ ദൈവത്തെ പുരുഷനായി അവതരിപ്പിക്കുന്ന രീതി സ്വീഡനിലെ കൈസ്തവ സഭ അവസാനിപ്പിക്കാനൊരുങ്ങുന്നു. ക്രൈസ്തവ സഭയുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനകളിലും ദൈവം പുരുഷനായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ത്രിത്വത്തിലധിഷ്ഠിതമായ പിതാവ്, പുത്രന്‍, പരിശുദ്ധ റൂഹാ പ്രയോഗങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ബൈബിളിലും ദൈവം പുരുഷനാണ്. പുതിയ കാലത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് സഭ വ്യക്തമാക്കുന്നത്.
ആറുമാസം കൊണ്ട് സഭയുടെ ആചാരാനുഷ്ഠാനങ്ങളിലും ആരാധനയിലും ജന്‍ഡര്‍ ന്യൂട്രലായ വാക്കുകള്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ലുന്‍ഡ് കത്തിഡ്രല്‍ വികാരി ലെന ജസ്ട്രാന്‍ഡ് പറയുന്നു. പിതാവ് പുത്രന്‍ പരിശുദ്ധ റൂഹ എ്ന്നതിന് പകരം ഇതോടെ ത്രിത്വമായ ദൈവം എന്നാകും. ആരാധനക്രമങ്ങളിലും മാറ്റമുണ്ടാകും.
Post Your Comments