Latest NewsNewsInternational

ഇ​ന്ത്യ​യു​ടെ വാ​ഗ്​​ദാ​നം നേ​പ്പാ​ള്‍ ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: എ​വ​റ​സ്​​​റ്റ്​ കൊ​ടു​മു​ടി​യു​ടെ ഉ​യ​രം ഒരുമിച്ച് ​നി​ര്‍​ണ​യി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ വാ​ഗ്​​ദാ​നം നേ​പ്പാ​ള്‍ ത​ള്ളി. 2015ല്‍ ​തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തെ തു​ട​ര്‍​ന്നാ​ണ്​ ഉ​യ​രം അ​ള​ക്കാ​നു​ള്ള ആ​ലോ​ച​ന നേ​പ്പാ​ള്‍ സ​ജീ​വ​മാ​ക്കി​യ​ത്​. ഇ​തി​നാ​യി ഇ​ന്ത്യ​യോ​ടും ചൈനയോ​ടും നി​ര്‍​ണാ​യ​ക വി​വ​രം ന​ല്‍​കി സ​ഹാ​യി​ക്കാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.തുടന്ന് ഒന്നിച്ചു സർവേ നടത്താമെന്ന് നേപ്പാളിനോട് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.

എ​ന്നാ​ല്‍, സ്വ​ന്തം നി​ല​ക്ക്​ സ​ര്‍​വേ ന​ട​ത്തു​മെ​ന്ന്​ നേ​പ്പാ​ള്‍ വ്യ​ക്​​ത​മാ​ക്കി.ഇതിനു കാരണം ചൈനയാണന്നാണ് പറയുന്നത്.ഭൂ​കമ്പ​മാ​പി​നി​യി​ല്‍ 7.8 രേ​ഖ​പ്പെ​ടു​ത്തി​യ 2015ലെ ​ദു​ര​ന്ത​ത്തി​ല്‍ ഹി​മാ​ല​യം മേ​ഖ​ല​യി​ല്‍ വ​ന്‍ നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. 8000 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ഭ​വ​ന​ര​ഹി​ത​രാ​വു​ക​യും ചെ​യ്​​തു. ഇ​തേ​തു​ട​ര്‍​ന്ന്​ എ​വ​റ​സ്​​റ്റി​​െന്‍റ ഉ​യ​രം സം​ബ​ന്ധി​ച്ച്‌​ ശാ​സ്​​ത്ര​ജ്​​ഞ​ര്‍​ക്കി​ട​യി​ല്‍ സം​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. നേ​പ്പാ​ള്‍ സ്വ​ന്തം സ​ര്‍​വേ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ നേ​പ്പാ​ള്‍ സ​ര്‍​വേ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഗ​ണേ​ഷ്​ ഭ​ട്ട അ​റി​യി​ച്ചു.

സം​യു​ക്​​ത​മാ​യി അ​ള​ക്കാ​നു​ള്ള ആ​വ​ശ്യ​ത്തോ​ട്​ ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​ത്ത നേ​പ്പാ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്ന​ത്​ ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും പ​ങ്കാ​ളി​ത്തം വേ​ണ്ടെ​ന്നും സ്വ​ന്തം നി​ല​ക്ക്​ മു​ന്നോ​ട്ടു​പോ​കു​മെ​ന്നാ​ണെ​ന്നും സ​ര്‍​വെ​യ​ര്‍ ജ​ന​റ​ല്‍ മേ​ജ​ര്‍ ജ​ന​റ​ല്‍ ഗി​രീ​ഷ്​ കു​മാ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button