തിരുവനന്തപുരം•കോവളത്ത് യൂബര്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച മാധ്യമപ്രവര്‍ത്തകന് പ്രാദേശിക ടാക്സിക്കാരുടെ വക മര്‍ദ്ദനം. കോവളം ബീച്ച് റോഡില്‍ വച്ചാണ് സംഭവം. തൃശൂര്‍ സ്വദേശിയായ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഫൈസലിനാണ് മര്‍ദ്ദനമേറ്റത്.
കോവളം ബീച്ച് സന്ദര്‍ശിച്ച ശേഷം മടങ്ങാനായി യൂബര്‍ ടാക്സി വിളിച്ചതാണ് പ്രാദേശിക ടാക്സി ഡ്രൈവര്‍മാരെ ചൊടിപ്പിച്ചത്. ഫൈസല്‍ ആദ്യം വിളിച്ച ഒന്ന് രണ്ട് യൂബാര്‍ ഡ്രൈവര്‍മാര്‍ പ്രാദേശിക ടാക്സിക്കാരെ ഭയന്ന് താഴേക്ക് വരന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ പിന്തുണ നല്‍കാമെങ്കില്‍ വരാമെന്ന ഉറപ്പില്‍ ഒരു യൂബര്‍ ടാക്സി വരികയും അതില്‍ ഫൈസല്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് ടാക്സി ഡ്രൈവര്‍മാര്‍ ഫൈസലിനെ മര്‍ദ്ദിച്ചത്.
മുഖത്തും മറ്റും കാര്യമായ മര്‍ദ്ദനമേറ്റ ഫൈസല്‍ പരാതിയുമായി കോവളം പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും പോലീസുകാര്‍ ടാക്സിക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഫൈസല്‍ ആരോപിക്കുന്നു. ആശുപത്രിയില്‍ അഡ്മിറ്റായി മെഡിക്കല്‍ റിപ്പോര്‍ട്ട് കൊണ്ട് വന്നാല്‍ കേസേടുക്കമെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ പി.എയെ വിളിക്കുമെന്ന് പറഞ്ഞിട്ടും പോലീസ് ഉദാസീന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഫൈസല്‍ പറയുന്നു.
Post Your Comments