പത്തനംതിട്ട: കുട്ടികള്‍ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ദിശ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള കായിക പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലൂടെ അസാധ്യമായതെന്തും നേടിയെടുക്കാമെന്നും കുട്ടികളുടെ കായികാഭിരുചി കണ്ടെത്താനുള്ള അവസരമാണ് ക്യാമ്പെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ കളക്ടര്‍ ആര്.ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ജോണ്‍ ജേക്കബ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എന്‍.ഷീജ, കുടുംബശ്രീ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മണികണ്ഠന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ജോസ്പോള്‍, മുഖ്യപരിശീലകന്‍ തങ്കച്ചന്, ഷാന്‍ രമേശ് ഗോപന്, ബിനി ജിതിന്, ആശ വി.ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കായിക അഭിരുചിയുള്ള 50 പെണ്‍കുട്ടികളാണ് ക്യാമ്പി ല്‍ പങ്കെടുക്കുന്നത്.
Post Your Comments