തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. മകന്റെ മൊഴികളിലെ വൈരുദ്ധ്യം കാരണമാണ് പോലീസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ബി – 11 ദ്വാരകയില്‍ അശോകിന്റെ ഭാര്യയായ ദീപയുടെ മൃതദേഹം ഇന്നലെ വ ീട്ടുവളപ്പിലാണ് കണ്ടെത്തിയത്. ദീപയും എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ മകന് അക്ഷയുമായിരുന്നു ഇവിടുത്തെ വീട്ടില്‍ താമസിച്ചിരുന്നത്. അശോക് മൂത്തമകളായ അനഘയ്ക്കും ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ് താമസം.
ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ദീപയെ അപായപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് തിരയുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച് ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തിയതാണെങ്കില്‍ ശരീരത്ത് തീ ആളിപ്പടരുമ്പള് അവരുടെ വിളിയും ബഹളവും അയല്‍ക്കാര്‍ കേള്‍ക്കേണ്ടതാണ്. തീപിടിച്ച് വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല. അതിനാല്‍ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതല്‍ അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല.
സംഭവമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാല്‍ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുളള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേര്‍തിരിച്ച് മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്. മൃതദേഹം കത്തിയ നിലയില്‍ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്പലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കൂ. അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.
മരണവുമായി ബന്ധപ്പെട്ട് അക്ഷയിനെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്ഷയിനെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികള്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു.
അക്ഷയ്യുടെ മൊഴി ഇങ്ങനെ:
ക്രിസ്മസ് ദിനത്തില്‍ താന്‍ സിനിമയ്ക്ക് പോയിരുന്നുവെന്നും തിരികെ വന്നപ്പോള്‍ അമ്മയെ കണ്ടില്ലെന്നും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതെന്നുമാണ് അക്ഷയിന്റെ മൊഴി. വീട് പൂട്ടി പുറത്തുപോകുമ്പോള്‍ സൂക്ഷിക്കാറുള്ളത് പിന്‍വശത്തെ ജനലിനരികിലാണ്. സിനിമയ്ക്ക് പോയിട്ട് തിരികെ വന്ന അക്ഷയ് വീടിന്റെ താക്കോല്‍ എടുത്തതായി പറയുന്നതും അവിടെനിന്നാണ്. ആ ജനാലയ്ക്ക് അടുത്തുതന്നെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതും. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപത്തെ ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുകയും കരിയും പുകയും ചാമ്പലിന്റെ അവശിഷ്ടങ്ങളും അവിടമെങ്ങും വ്യാപിച്ചിരിക്കുകയും ചെയ്തിട്ടും അക്ഷയ് അത് കണ്ടില്ലെന്ന് പറയുന്നതില്‍ പൊലീസിന് സംശയമുണ്ട്. വീട്ടില്‍ വന്നശേഷം വൈകുന്നേരം പുറത്തുപോകും മുമ്പ് ബാത്ത്റൂമില്‍ പോയിരുന്നു. കുളിക്കാന്‍ കയറിയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന മൃതദേഹവശിഷ്ടങ്ങള്‍ അക്ഷയിന്റെ ശ്രദ്ധയില്‍പെടാതിരുന്നതെന്തെന്നും വ്യക്തമാക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അമ്മയെ കാണാതായ സംഭവം തൊട്ടടുത്തുള്ള അയല്‍വാസികളെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. തിങ്കളാഴ്ച ഏറെ വൈകിയും അമ്മയെ കാണാത്തതിനെ തുടര്‍ന്ന് കുവൈറ്റിലുള്ള ചേച്ചിയുമായി സ്കൈപ്പില്‍ സംസാരിച്ചതായും ഒരു ദിവസം കാത്തിരിക്കാനും, അതിനു ശേഷവും കണ്ടില്ലെങ്കില്‍ പൊലീസിനെ അറിയിച്ചാല്‍ മതിയെന്നുമാണ് ചേച്ചി പറഞ്ഞത്.
ഇന്നലെ രാവിലെ വീട്ടിലെ കിണറിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടതിനെ തുടര്‍ന്ന് വിവരം കൂട്ടുകാരെയും ബന്ധുക്കളെയും അറിയിക്കുകയായിരുന്നുവെന്നുമാണ് അക്ഷയ് മൊഴി നല്‍കിയിട്ടുള്ളത്. അമ്മയും മകനും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുള്ള ഇവിടെ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം. എഞ്ചിനീയറിംഗ് പഠന കാലം മുതല്‍ അക്ഷയ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തെ യുവാക്കളുമായി അക്ഷയിന് വലിയ സൗഹൃദമില്ലായിരുന്നു. അതേ സമയം, ദീപ അയല്‍ക്കാരുമായി നല്ല സൗഹൃദത്തിലായിരുന്നു. ഒരു കൈപ്പത്തി ഒഴികെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റില്‍ നിന്നും അശോകും മൂത്ത മകളായ അനഘയ്ക്കും ഭര്‍ത്താവും കുഞ്ഞും ഇന്ന് എത്തിച്ചേര്‍ന്നശേഷമേ സംസ്കാരകാര്യത്തില്‍ തീരുമാനമാകൂ. അശോകനില്‍ നിന്നും അനഘയില്‍ നിന്നും ചില കാര്യങ്ങള്‍ കൂടി പൊലീസിന് മനസിലാക്കാനുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.
Post Your Comments