ശബരിമല : ശബരിമലയ്ക്കെതിരെ ഒരു വിഭാഗം നടത്തിയ വ്യാജപ്രചാരണം തീര്‍ഥാടകര്‍ തള്ളിക്കളഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ കാണിക്കയര്‍പ്പിക്കുന്ന പണം സംസ്ഥാനം ഭരിക്കുന്ന പാര്‍ടി വിനിയോഗിക്കുന്നുവെന്നും അതിനാല്‍ കാണിക്ക ഇടരുതെന്നുമായിരുന്നു പ്രചാരണം. ഇത് തീര്‍ഥാടകസമൂഹം തള്ളിയതിന്റെ തെളിവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ ശബരിമലയിലെത്തിയെന്നത്. 20 കോടി രൂപയുടെ അധികവരുമാനവും ലഭിച്ചു.
ഭക്തിപ്രസ്ഥാനം കൊണ്ടുനടക്കുന്ന ചില ദേശീയപാര്‍ടിക്കാരാണ് കര്‍ണാടകം കേന്ദ്രീകരിച്ച് വന്‍തോതില്‍ വ്യാജപ്രചാരണം നടത്തിയത്. ഡിസംബര്‍ 25 വരെ 168.30 കോടി രൂപയാണ് വരുമാനം. കഴിഞ്ഞവര്‍ഷം 148.84 കോടിയായിരുന്നു. ശബരിമലയിലെ നയാപൈസ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കില്ല. ദേവസ്വംബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുവേണ്ടിയാണ് ചെലവഴിക്കുക എന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments