ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ കണക്ക് കേന്ദ്രസർക്കാർ പുറത്തുവിട്ടു. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് 261 പേരെയും തമിഴ്‌നാട്ടിൽ നിന്ന് 400 പേരെയുമാണ് കാണാതായിരിക്കുന്നത്.
ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. . ഇതുവരെ രക്ഷപെടുത്തിയവരില്‍ 453 പേര്‍ തമിഴ്നാട്ടില്‍ നിന്നും 362 പേര്‍ കേരളത്തില്‍ നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണെന്നും അവർ അറിയിച്ചു.
Post Your Comments