Latest NewsIndiaNews

ജയ് റാം ഥാക്കൂറിന് ഇന്ന് സത്യപ്രതിജ്ഞ

ഷിംല: ബിജെപി നേതാവ് ജയ് റാം ഥാക്കൂര്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയില്‍ 11 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കുമെന്നാണ് സൂചന.ഹിമാചലിന്റെ ചരിത്രത്തിലാദ്യമായാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി എത്തുന്നത്.

ഗവര്‍ണര്‍ ആചാര്യ ദേവ്രത് ഥാക്കൂറിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേംകുമാര്‍ ധൂമല്‍ പരാജയപ്പെട്ടതോടെയാണ് ജയ് റാം ഥാക്കൂര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയത്. 48 സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്. കോണ്‍ഗ്രസിന് 20 സീറ്റില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button