Latest NewsIndia

പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് അരുണ്‍ ജയ്റ്റ്ലി പറയുന്നത്

ന്യൂഡല്‍ഹി: “പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്ന്” കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്ലി. രാജ്യസഭയിൽ പ്രതിപ ക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ”സംസ്ഥാനങ്ങള്‍ സമ്മതിച്ചാല്‍ ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ തയാറാണെന്നും” മന്ത്രി പറയുന്നു.

രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ ബിജെപിയും എന്‍ഡിഎയുമാണ് ഭരിക്കുന്നതെന്നും കേന്ദ്ര ഭരണവും ബിജെപിയുടെ നിയന്ത്രണത്തിലിരിക്കെ ഇന്ധനവില ജിഎസ്ടി പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനെ തടയുന്നതെന്താണെന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ചോദ്യമുന്നയിച്ചതിന് മറുപടിയായി സംസ്ഥാനങ്ങളുടെ അനുമതിയോടെ മാത്രമേ ജിഎസ്ടി പരിധിയില്‍ ഇന്ധന വില ഉൾപ്പെടുത്താനാകു എന്ന് മന്ത്രി പ്രതികരിക്കുകയായിരുന്നു.

രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും എന്‍ഡിഎ, ബിജെപി ഭരണം ആയതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി എന്തു നിലപാടെടുക്കുമെന്ന ചോദ്യവും ഈ അവസരത്തിൽ ഉയരുന്നു.

അതേസമയം ഇന്ധനവിലയില്‍ 50 ശതമാനത്തിനുമേല്‍ നികുതിയാണ് പെട്രോളിയം കമ്ബനികള്‍ ഈടാക്കുന്നത്. ജിഎസ്ടി പരിധിയില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവവില പകുതിയാക്കി കുറയ്ക്കാന്‍ കഴിയുമെന്നാണ് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button