ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുമതിയില്ലാതെ പാകിസ്താന്‍ പുറത്തുവിട്ടതിനെതിരെ ഡോക്ടര്‍ രംഗത്തെത്തി. കുല്‍ഭൂഷണ്‍ ജാദവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത് ദുബായില്‍നിന്നുള്ള ജര്‍മന്‍ ഡോക്ടറാണ്. കുല്‍ഭൂഷന്റെ അമ്മയുടെയും ഭാര്യയുടെയും സന്ദര്‍ശനത്തിന് മുന്നോടിയായി തിങ്കളാഴ്ചയാണ് കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യയും അമ്മയും സന്ദര്‍ശിക്കുന്ന ചിത്രങ്ങളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും പാകിസ്താന്‍ അധികൃതര്‍ പുറത്തുവിട്ടത്. കുല്‍ഭൂഷണ്‍ പൂര്‍ണ ആരോഗ്യാവാനാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോര്‍ട്ട്. എന്നാല്‍ കുല്‍ഭൂഷന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ത്യ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരിശോധിച്ച ഡോക്ടറുടെ ഭാഗത്തുനിന്ന് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.
പരിശോധിക്കുന്നത് ആരെയാണെന്ന കാര്യം തിരിച്ചറിയാതെയാണ് ഡോക്ടര്‍ കുല്‍ഭൂഷണെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു പാകിസ്താന്‍ ഡോക്ടറാണ് വിഐപി ആയ ഒരു വ്യക്തിയെ പരിശോധിക്കുന്നതിന് ദുബായിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജര്‍മന്‍കാരനായ ഡോക്ടറെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് വളരെ പെട്ടെന്നുതന്നെ ഡോക്ടറുടെ വിസ, വിമാന ടിക്കറ്റ് തുടങ്ങിയ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കുകയും ഡോക്ടറെ ഇസ്ലാമാബാദിലെത്തിക്കുകയും ചെയ്തു. ഡിസംബര്‍ 22ന് ആണ് വൈദ്യപരിശോധന നടന്നത്. ആ സമയത്ത് കുല്‍ഭൂഷണിന് യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം, ഡോക്ടറുടെ അനുമതി കൂടാതെയാണ് പാകിസ്താന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും ഇത് മെഡിക്കല്‍ ധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഡോക്ടറോട് അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു. തീര്‍ത്തും സ്വകാര്യമായ പരിശോധനയാണ് നടന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അത്തരമൊരു പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തിവിട്ടിരിക്കുന്നത്. അത് അധാര്‍മികവും നീതിരഹിതമാണെന്നും അവര്‍ വ്യക്തമാക്കുന്നു.
Post Your Comments