കണ്ണൂര്‍: സി.പി.എം-ബി.ജെ.പി ഉഭയകക്ഷി സമാധാന ചര്‍ച്ച ഇന്ന് കളക്ടറുടെ നേതൃത്വത്തില്‍ നടക്കും. മട്ടന്നൂരില്‍ അടക്കം തുടര്‍ച്ചയായുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ണൂരില്‍ ഇന്ന് സമാധാന യോഗം നടക്കുന്നത്. കളക്ടറുടെ ചേംബറില്‍ വെച്ച് അഞ്ചു മണിയ്ക്കാണ് ചര്‍ച്ച നടക്കുക. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബി.ജെ.പി അനുകൂല തീരുമാനം അറിയിച്ചിട്ടില്ല.
Post Your Comments