കുല്‍ഭൂഷണ്‍ ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതായി റിപ്പോർട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്‍റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ കുൽഭൂഷൺ ജാദവിനെ പിടികൂടിയത്. നാലു ദിവസം മുമ്പാണ് കൂല്‍ഭൂഷണിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും പാകിസ്ഥാന്‍ വീസ അനുവദിച്ചത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുൽഭൂഷണെ കാണുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ സമ്മതിക്കുകയാണെങ്കിൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് പാകിസ്ഥാൻ അറിയിച്ചു. കുടുംബത്തെ കാണാന്‍ അനുവദിച്ചതില്‍ പാകിസ്ഥാന് നന്ദി പറഞ്ഞ കുല്‍ഭൂഷണ്‍ ജാദവ് തന്റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചതെന്നും പറയുകയുണ്ടായി.
Post Your Comments