Latest NewsIndiaNews

ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മാസിക പഞ്ചാബിൽ

ചണ്ഡിഗഢ്: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മാസിക പഞ്ചാബില്‍ വില്‍പ്പനയ്ക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന ബുർഹാൻ വാനിയെ കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ട നായകനായി ഉയര്‍ത്തികാണിക്കുന്നതാന് മാസിക. പഞ്ചാബിലെ ഒരു മതപരമായ ആഘോഷത്തിനിടെയാണ് ബുർഹാൻ വാണിയുടെ മുഖചിത്രം ഉള്ള ‘വങ്കാര്‍’ എന്ന മാസിക വിറ്റുപോയത്.

ഫത്തേഘഡ് സാഹിബിലെ ഷഹീദി ജോര്‍ മേളയിലാണ് പ്രസിദ്ധീകരണം വില്‍പ്പനയ്ക്കു വന്നത്. ബുര്‍ഹാന്‍ വാനി കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച വീരനായകനാണെന്ന് കവര്‍ ചിത്രത്തിനൊപ്പം പറയുന്നു. ഈ മാസികയ്ക്ക് പുറമേ ഖാലിസ്താനില്‍ തീവ്രവാദികളുടെ ചിത്രമുള്ള ബാഡ്ജുകളും വിവാദ പുസ്തകങ്ങളും കാര്‍ സ്റ്റിക്കറുകളും മേളയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.

ബുര്‍ഹാന്‍ വാനിക്കു പുറമേ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിന്റെ വധത്തില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കിടക്കുന്ന ജഗതര്‍ സിംഗ് ഹവാരയുടെ മോചനവും 42 പേജുള്ള ഈ മാസിക ആവശ്യപ്പെടുന്നു. ഇസ്ലാമിക സ്റ്റേറ്റ് ഭീകരസംഘടനയെ കുറിച്ചുള് ഒരു ലേഖനവും മാസികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button