തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും നയിക്കാൻ ‘നാവിക്’ എത്തുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ഐഎസ്ആർഒയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന പുതിയ സംവിധാനമാണിത്. ജനുവരി മുതൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.
കടലില്‍ 1500 കിലോമീറ്റര്‍ അകലെവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ബോട്ടുകളില്‍ സ്ഥാപിക്കുന്നതിന് ഐഎസ്ആർഒ പ്രത്യേകമായി വികസിപ്പിച്ച 250 നാവിക് സംവിധാനം ജനുവരിയില്‍ സര്‍ക്കാരിന് ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 250 എണ്ണം കൂടി ഫെബ്രുവരിയില്‍ നല്‍കും.
Post Your Comments