രാജ്കോട്ട്•കാമുകനൊപ്പം വിഷം കഴിച്ച 15 കാരിയായ പെണ്‍കുട്ടി മരിച്ചു. രാജ്കോട്ടിലാണ് സംഭവം. ഡിസംബര്‍ 22 നാണ് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അമരേലി സിവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടിയുടെ മരണം.
അമേരേലി ജിലയിലെ ബബ്റ സ്വദേശിനിയായ ഹെതല്‍ വഗേല, രാജ്കോട്ട് ജില്ലയിലെ ജസ്ദാന്‍ താലൂക്കിലെ കമലാപൂര്‍ ഗ്രാമവാസിയായ ഹരേഷ് ദേവിപൂജക് (22) എന്ന യുവാവിനൊപ്പമാണ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നുവെന്ന് പ്രഥമികാന്വേഷണത്തില്‍ വ്യക്തമായി. ഹരേഷ് നേരത്തെ വിവാഹിതനായിരുന്നു എന്നതിനാല്‍ ഇരുവരും തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നുവെന്ന് ബബ്റ പോലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
ഇതിനിടെ, പെണ്‍കുട്ടിയെ ഹരേഷ് നിര്‍ബന്ധിച്ച് വിഷം കഴിപ്പിക്കുകയായിരുന്നുവെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍, ചികിത്സയില്‍ കഴിയുന്ന ഹരേഷിന് ബോധം വന്നാലെ ആത്മഹത്യയുടെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Post Your Comments