Latest NewsNewsIndia

10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കി

ന്യൂഡല്‍ഹി: 10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കിയതായി പരാതി. താടി വളര്‍ത്തിയതിന്റെ പേരിലാണ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പറയുന്നത്. ക്യാമ്പില്‍ ചെന്നതിന്റെ പിറ്റേന്ന് രാവിലെ എത്തുമ്പോഴേക്കും താടി ക്ഷവരം ചെയ്ത മാത്രം വരണമെന്ന് മേലുദ്യോഗസ്ഥര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ അരോപിച്ചു. അച്ചടക്കമില്ലായ്മ എന്ന കാണിച്ചാണ് പുറത്താക്കിയിരിക്കുന്നത്.

ഞായറാഴ്ച്ച രാത്രിയാണ് സംഭവം പുറത്താക്കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. മതപരമായ നിര്‍ബന്ധത്തെ തുടര്‍ന്നാണ് താടി വളര്‍ത്തിയത് എന്ന് ക്യാമ്പ ിന്റെ ആദ്യദിനം തന്നെ രേഖാമൂലം അറിയിച്ചിരുന്നു. ആദ്യദിവസം അത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ജാമിയ വിസിയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

സൈന്യത്തില്‍ അടക്കം സിഖുകാര്‍ക്ക് തലപ്പാവും താടിയും വയ്ക്കുന്നതിന് അനുവദിക്കുന്നുണ്ടെന്നും എന്‍സിസിയുടെ കീഴില്‍ ഇത്തരത്തില്‍ നിയമങ്ങളൊന്നുമില്ലെന്നതാണ് നടപടി എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍, ഇതുകൊണ്ടല്ല അച്ചടക്കമില്ലായ്മ്മ കാണിച്ചതിനാല്‍ മാത്രമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് ലഫ്റ്റണന്റ് കേണല്‍ എസ്.ബി.എസ് യാദവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button