ന്യൂഡൽഹി: ബ്രിട്ടണ്‍ ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ മറികടന്ന് 2018ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഏഴാം സ്ഥാനത്തുള്ള ഇന്ത്യ 2018 ഓടെ അഞ്ചാം സ്ഥാനത്തും 2032ൽ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്ത 15 വര്‍ഷത്തിനിടയില്‍ ഏഷ്യന്‍ സമ്പദ് വ്യവസ്ഥകള്‍ കുതിച്ചുയരും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും വലിയ മുന്നേറ്റമുണ്ടാകാനാണ് സാധ്യത. അതേസമയം 2032ഓടെ റഷ്യ പതിനൊന്നാം സ്ഥാനത്തുനിന്ന് 17-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടും. എന്നാൽ ചൈന 2032ഓടെ അമേരിക്കയെയും മറികടന്ന് ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായേക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments