ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിൽ സൈന്യം കടന്നുകയറി ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാൻ. അതേസമയം മൂന്നു സൈനികർ കൊല്ലപ്പെട്ടെന്നും ഇവർ കുഴിബോംബ് സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നും പാകിസ്ഥാൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തില്‍ നാല് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആ ക്രമണമാണ് നടത്തുന്നത്.
Post Your Comments