ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പുതിയ ആരാധിക. 107 വയസുള്ള മുത്തശ്ശിയാണ് രാഹുലിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദിപാലി സികന്ദ് എന്ന യുവതി, തന്റെ മുത്തശ്ശി പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതോടെയാണ് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ഇന്ന് എന്റെ മുത്തശ്ശിക്ക് 107 വയസിലേയ്ക്ക് കടക്കുകയാണ്. രാഹുല്‍ ഗാന്ധിയെ കാണണം എന്നതാണ് അവരുടെ ആഗ്രഹം. എന്തിനാണ് കാണുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം സുന്ദരനാണെന്നായിരുന്നു മറുപടി എന്ന ക്യാപ്ഷനോടെയായിരുന്നു ദിപാലിയുടെ ട്വീറ്റ്.
പ്രിയപ്പെട്ട ദിപാലി, എന്റെ പിറന്നാള്‍ ആശംസകളും ക്രിസ്മസ് ആശംസകളും സുന്ദരിയായ നിങ്ങളുടെ മുത്തശ്ശിയെ അറിയിക്കൂ. എന്റെ സ്‌നേഹാലിംഗനവും അവര്‍ക്ക് നല്‍കിയേക്കൂ… എന്നായിരുന്നു രാഹുല്‍ ഗാന്ധി ദിപാലിയുടെ ട്വീറ്റിന് മറുപടി നല്‍കിയത്.
ഡിസംബര്‍ 16നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Post Your Comments