നോയിഡ : നോയിഡ സന്ദർശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം . അന്ധവിശ്വാസത്തെ യോഗി സ്വതസിദ്ധമായ ശൈലിയിലാണ് തള്ളിക്കളഞ്ഞത്.
അദ്ദേഹം നോയിഡയിൽ മജന്ത മെട്രോ ലൈൻ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു. ഗുജറാത്തിലും ഇത്തരം സ്ഥലങ്ങൾ ഉണ്ടായിരുന്നു. താൻ മുഖ്യമന്ത്രിയായപ്പോൾ ആദ്യ വർഷം തന്നെ അവിടെയെല്ലാം സന്ദർശിച്ചു. എന്നാൽ ഇത്തരം സ്ഥലങ്ങൾ പതിറ്റാണ്ടുകളോളം നേതാക്കൾ സന്ദർശിക്കാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായുള്ള അന്ധവിശ്വാസമാണ് നോയിഡ സന്ദർശിക്കുന്ന യുപി മുഖ്യമന്ത്രിമാർക്ക് അധികാരം നഷ്ടമാകുമെന്നും തിരിച്ച് ഔദ്യോഗിക ഓഫീസിലേക്ക് മടക്കമുണ്ടാവില്ലെന്നും. ഒരിക്കൽ പോലും അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നോയിഡ സന്ദർശിച്ചിരുന്നില്ല . നോയിഡ സന്ദർശിക്കരുതെന്ന അഭിപ്രായങ്ങൾ കാര്യമാക്കാതെയാണ് യോഗി പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നോയിഡയിൽ എത്തിയത്.
Post Your Comments