
സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖ നടന് ദീപന് മുരളി വിവാഹിതനാകുന്നു. പരിണയം, നിറക്കൂട്ട്, ഇവള് യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് ദീപന് മുരളി. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് മുരളിയുടെ വിവാഹക്കാര്യം ആരാധകരും സിനിമാക്കാരും അറിയുന്നത്.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായി നടന്ന ഒരു ചടങ്ങാണ് വിവാഹ നിശ്ചയം എന്ന് മുരളി അറിയിച്ചു. സിനിമാ നടന് സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ സഹോദരി മായ ആണ് വധു. ”ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. അങ്ങനെയുള്ള പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലുമെത്തി. ജൂണ്‍ 22 നാണ് വിവാഹ നിശ്ചയം നടന്നത്. ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ എന്റെ അമ്മ മരണപ്പെട്ടത് കാരണം വിവാഹം ഏപ്രിലിലേക്ക് മാറ്റി. എന്റെ വിവാഹം അമ്മയുടെ സ്വപ്നമായിരുന്നു.” ദീപന് മുരളി പറയുന്നു.
Post Your Comments