എട്ടു മില്യൺ ദിർഹം വരുന്ന 38,570 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. അജ്മാനിലാണ് സംഭവം നടന്നത്. 34 അന്തർദേശീയ ബ്രാൻഡുകളാണ് ഇക്കണോമിക് ഡവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡവലപ്മെന്റ് ഓഫീസ് അധികൃതർ പിടികൂടിയത്.
അജ്മാനിലെ കൊമേഴ്സ്യൽ ഫ്രോഡ് ഡിപ്പാർട്ട്മെന്റ്റും അജ്മാൻ പോലീസും സംയുക്തമായി നടത്തിയ റെയ്‌ഡിലാണ് ഇവ പിടിച്ചെടുത്തത്. പ്രാദേശിക ഉപഭോക്താക്കളെ സംരക്ഷിക്കാൻ ഉള്ള നടപടികളുടെ ഭാഗമായിട്ടാണ് റെയ്ഡ് നടത്തിയത്.
നിയമവിരുദ്ധമായ സാധനങ്ങൾ പിടികൂടാനും നിയമലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും പരിശോധന തുടരുമെന്ന് കസ്റ്റംസ് റിലേഷൻസ് വകുപ്പ് ഡയറക്ടർ മജദ് അൽ സുവൈദി പറഞ്ഞു.
Post Your Comments